9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

മാളിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വീഡിയോ വൈറലായതോടെ 61 കാരനായ റിട്ട. അധ്യാപകൻ കീഴടങ്ങി

Date:


ബെംഗളൂരു: മാളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റിട്ട. പ്രധാനാധ്യാപകൻ കോടതിയില്‍ കീഴടങ്ങി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതി അശ്വിത് നാരായൺ (61) അഡീ. ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ്-3ന് മുന്നിൽ കീഴടങ്ങിയത്. ബസവേശ്വര നഗർ സ്വദേശിയായ ഇദ്ദേഹം ദസറഹള്ളിയിൽ ഒരു സ്കൂളിലെ പ്രധാനാധ്യാപകനായി ജോലി നോക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സമയത്ത് മാളിലുണ്ടായിരുന്ന യശ്വന്ത് ജയപ്രകാശ് എന്നയാളാണ് വീഡിയോ പകർത്തിയത്. ആദ്യം അബദ്ധത്തിൽ യുവതിയെ സ്പർശിച്ചതാകാമെന്നാണ് യശ്വന്ത് കരുതിയത്. എന്നാൽ പിന്നാലെ ഇയാൾ സ്ത്രീകൾ കൂട്ടമായി നിന്ന മറ്റൊരിടത്തേക്ക് പോയതോടെ മാളിലെ സുരക്ഷാ ജീവനക്കാരന് വീഡിയോ കൈമാറുകയായിരുന്നു.

പിന്നാലെ ബെംഗളൂരുവിലെ ലുലു മാള്‍ മാനേജർ മഗഡി റോഡ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് വീട്ടിലെത്തിയതോടെ ഇയാൾ ഒളിവിൽ പോയി. എന്നാൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. ഐപിസി 294, 354 എ, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related