19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

ജിഎസ്ടി ഇൻപുട്ട് ടാക്സ്: തെറ്റുകൾ തിരുത്താനുള്ള സമയപരിധി നവംബർ 30ന് അവസാനിക്കും

Date:


ജിഎസ്ടി ഇൻപുട്ട് ടാക്സുമായി ബന്ധപ്പെട്ടുളള തെറ്റുകൾ തിരുത്താൻ നവംബർ 30 വരെ അവസരം. ജിഎസ്ടി നിയമപ്രകാരം, 2022-23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റുവരവ് വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. കൂടാതെ, നേരത്തെ നൽകിയ വിവരങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും നവംബർ 30 വരെ സമയം നൽകിയിട്ടുണ്ട്. ഇതിലൂടെ അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ശരിയായ രീതിയിൽ റിട്ടേണിലൂടെ റിവേഴ്സ് ചെയ്യാനും കഴിയുന്നതാണ്. ഒക്ടോബർ മാസത്തിലെ ജിഎസ്ടിആർ 3ബി റിട്ടേൺ ഫയലിംഗിലൂടെയാണ് ഇത് ചെയ്യേണ്ടത്.

ജിഎസ്ടിആർ 3ബി റിട്ടേണിലെ 4B(1) എന്ന ടേബിളിന് പകരം 4B(2) എന്ന ടേബിളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരത്തിൽ തെറ്റായി രേഖപ്പെടുത്തിയ നികുതിദായകർ അടിയന്തരമായി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപ് തന്നെ ജില്ലാ ജോയിന്റ് കമ്മീഷണർ ടാക്സ്പയർ സർവീസ് വിഭാഗത്തെയോ, ജില്ലയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തെയോ ബന്ധപ്പെട്ട് ശരിയാക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related