ഖലിസ്ഥാനി ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിട്ടും കാനഡ നടപടി സ്വീകരിച്ചില്ല: ഉന്നതവൃത്തങ്ങളുടെ വെളിപ്പെടുത്തൽ|Canada Sitting on India’s Dossiers Full of Info on Khalistani Terrorists – News18 Malayalam
കനേഡിയന്‍ മണ്ണില്‍ ഖലിസ്ഥാനി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയ്ക്ക് നല്‍കിവരുന്നുണ്ട്. എന്നാല്‍ ഇതില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കാനഡ തയ്യാറായിട്ടില്ലെന്ന് ഉന്നത വൃത്തങ്ങള്‍ ന്യൂസ് 18നോട് പറഞ്ഞു.
ഖലിസ്ഥാന്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനവും അവരുടെ ആയുധ പരിശീലനം നടക്കുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങളും കാനഡ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്ക് നയതന്ത്ര പ്രതിനിധി വഴി ഇന്ത്യ വിവരം കൈമാറിയിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഖലിസ്ഥാന്‍ പ്രവര്‍ത്തനം സംബന്ധിച്ച് 2020ലാണ് കാനഡയ്ക്ക് ആദ്യ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ബ്രാംപ്റ്റണില്‍ പ്രത്യേക ഖലിസ്ഥാന്‍ രാജ്യത്തിന് വേണ്ടി ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ ജനാഭിപ്രായം സംഘടിപ്പിച്ച ഘട്ടത്തിലായിരുന്നു ഈ നിര്‍ണായക നിര്‍ദ്ദേശം നല്‍കിയത്.
Also read-India-Canada Row| കാനഡ – ഇന്ത്യ തർക്കത്തിനിടെ മഹീന്ദ്ര കാനഡയിലെ ബിസിനസ് അവസാനിപ്പിച്ചു
” പ്രത്യേക ഖലിസ്ഥാന് വേണ്ടിയുള്ള ഹിത പരിശോധന നടത്താന്‍ ചില ഗ്രൂപ്പുകള്‍ മുന്നോട്ട് വന്ന സാഹചര്യത്തിലാണ് എല്ലാം ആരംഭിച്ചത്. 2020ല്‍ കേന്ദ്രസര്‍ക്കാര്‍ കാനഡയില്‍ ഖലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളും ചിത്രങ്ങളും കാനഡയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ കാനഡ ശ്രദ്ധ ചെലുത്തിയിരുന്നില്ല,” ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദവീന്ദര്‍ ബാംബിയ, ആര്‍ഷ് ദല്ല, ലഖ്ബീര്‍ ബാന്‍ഡ, എന്നിവരുള്‍പ്പെട്ട പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളുടെ തെളിവുകളും ഒളിത്താവളം സംബന്ധിച്ച വിവരങ്ങളും ഇന്ത്യന്‍ ഏജന്‍സികള്‍ കാനഡയ്ക്ക് നല്‍കിയിരുന്നു. 2021ല്‍ പഞ്ചാബിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളാണെന്ന വ്യാജേന കാനഡയിലേക്ക് എത്തിയ ചിലരുടെ വിവരങ്ങളും ഇന്ത്യാ സര്‍ക്കാര്‍ കാനഡയ്ക്ക് കൈമാറിയിരുന്നു.
കനേഡയിന്‍ സര്‍ക്കാരിന്റെ മൂക്കിന്‍ തുമ്പത്ത് കൂടിയാണ് പികെഇകള്‍ (pro-khalistani entity) മനുഷ്യക്കടത്ത് നടത്തുന്നതെന്നും ഇതേപ്പറ്റി തെളിവുകള്‍ നല്‍കിയിട്ടും കാനഡ നടപടിയെടുക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2016ന് ശേഷം പഞ്ചാബിലെ നിരവധി സിഖുകാരെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ട് നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറും കൂട്ടാളികളുമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
” എന്നാല്‍ നിജ്ജാറിനും സൂഹൃത്തുക്കളായ ഭഗത് സിംഗ് ബ്രാര്‍, പാരി ദുലൈ, ആര്‍ഷ് ദല്ല, ലഖ്ബീര്‍ ലാന്‍ഡ എന്നിവര്‍ക്കെതിരെ കനേഡിയന്‍ സര്‍ക്കാര്‍ ഒരു അന്വേഷണവും പ്രഖ്യാപിച്ചില്ല. അവരിപ്പോഴും രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന ലേബലില്‍ തുടരുകയാണ്,” ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാനഡയില്‍ നിരവധി ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ മയക്കുമരുന്ന് വ്യാപാരത്തിലേര്‍പ്പെടുന്നു. പഞ്ചാബില്‍ നിന്നുള്ള ഗുണ്ടാ സംഘങ്ങളുടെ പരസ്പര ആക്രമണങ്ങള്‍ കാനഡയില്‍ ഇന്ന് സാധാരണമാണ്. ഇന്ത്യന്‍ അനുകൂല സിഖ് നേതാവ് റിപുദാമന്‍ സിംഗ് മാലികിന്റെ കൊലപാതകം ഉദാഹരണമാണ്. 2022ലാണ് സറേയില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടത്. ഈ കൊലപാതകം ഹര്‍ദീപ് സിംഗ് നിജ്ജാറാണ് ആസൂത്രണം ചെയ്തതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കേസിനെപ്പറ്റി കൂടുതല്‍ അന്വേഷിക്കാനോ കുറ്റവാളികളെ കണ്ടുപിടിക്കാനോ കാനഡ താല്‍പ്പര്യം കാണിച്ചില്ല,” ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. കനേഡിയന്‍ സര്‍ക്കാരിന്റെ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഒരു കനേഡിയൻ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.
ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു പുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.