16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

ഇൻസ്റ്റന്റ് ലോൺ സംവിധാനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്, ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയുക ഇങ്ങനെ

Date:


ഉപഭോക്താക്കൾക്കായി ഇൻസ്റ്റന്റ് ലോൺ നൽകാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. കാര്‍ഡ്‌ലെസ് ഇഎംഐ സംവിധാനമാണ് ഇതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ മുഖാന്തരം ഷോപ്പിംഗ് നടത്തുന്നവർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഇൻസ്റ്റന്റ് ലോൺ പ്രവർത്തിക്കുക. പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി കാര്‍ഡ്‌ലെസ് ഇഎംഐ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ആമസോൺ പേയിൽ നടക്കുന്ന ഇടപാടുകൾക്ക് മാത്രമാണ് തവണ വ്യവസ്ഥയിൽ ലോൺ ലഭിക്കുകയുള്ളൂ.

ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ, തുടങ്ങിയ വിഭാഗങ്ങളിലായി ഷോപ്പിംഗ് നടത്തുന്നവർക്ക് ഇനി മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കാതെ തന്നെ കാര്‍ഡ്‌ലെസ് ഇഎംഐ സേവനം പ്രയോജനപ്പെടുത്താൻ കഴിയുമെന്നതാണ് പ്രത്യേകത. പ്രീ അപ്രൂവ്ഡ് ഉപഭോക്താക്കൾക്ക്, വളരെ എളുപ്പത്തിലും വേഗത്തിലും ഹ്രസ്വകാല വായ്പ ലഭിക്കുന്നതാണ്. ആമസോൺ പേയിലൂടെ പേയ്മെന്റ് നടത്തുമ്പോൾ കാര്‍ഡ്‌ലെസ് ഇഎംഐ എന്ന ഓപ്ഷൻ കാണാനാകും. ഇവ ക്ലിക്ക് ചെയ്താൽ വായ്പ ലഭിക്കുന്നതാണ്. പരമാവധി 5 ലക്ഷം രൂപ വരെയാണ് ക്രെഡിറ്റ് ലിമിറ്റ്. ഉപഭോക്താക്കൾക്ക് 3,6,9,12 എന്നിങ്ങനെയുള്ള തവണകളിലായി പണം തിരിച്ചടയ്ക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related