6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’; ഗ്യാനേഷ് കുമാറിനെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭം ഒക്ടോബര്‍ 10 മുതല്‍

Date:

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ‘വോട്ട് മോഷണവും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും ഉയര്‍ത്തിക്കാട്ടി ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ (വോട്ട് സംരക്ഷിക്കൂ, രാജ്യം സംരക്ഷിക്കൂ)’ എന്ന മുദ്രാവാക്യവുമായി ഒക്ടോബര്‍ 10 മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുകയും തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഒക്ടോബര്‍ 10 മുതല്‍ 20 വരെ രാജ്യത്തെ ബ്ലോക്ക് തലങ്ങളില്‍ ബൈക്ക് റാലികള്‍, സൈക്കിള്‍ റാലികള്‍, പദയാത്രകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഓരോ ബ്ലോക്കിലും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്ന് വേണുഗോപാല്‍ പറഞ്ഞു. ‘വോട്ട് മോഷണം’ സംബന്ധിച്ച കോണ്‍ഗ്രസിന്റെ പരാതികള്‍ വിശദീകരിക്കുന്ന ലഘുലേഖകളും വിവിധ പൊതുപരിപാടികളില്‍ വിതരണം ചെയ്യും.

ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 25 വരെയാണ് പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടം. ഗ്രാമതല യോഗങ്ങള്‍ സംഘടിപ്പിച്ച് വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതായി കോണ്‍ഗ്രസ് പറയുന്നവരെ കണ്ടെത്തും.

ഇവരുടെ പേരുകള്‍ വീണ്ടും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് സഹായം നല്‍കാന്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തകരെ നിയോഗിക്കും. ഇവര്‍ക്ക് കോണ്‍ഗ്രസ് ‘വോട്ട് രക്ഷകര്‍’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ വന്‍ റാലിയും നവംബര്‍ 25, 26 തീയതികളില്‍ ‘ചലോ ദല്‍ഹി’ യാത്രകളും സംഘടിപ്പിക്കും.

ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ ഇന്ത്യാ സഖ്യത്തിന്റെ സഹകരണത്തോടെ നടക്കുന്ന ‘ജനാധിപത്യം സംരക്ഷിക്കൂ’ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് പുതിയ ഘട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlights: ‘Save Vote, Save Country’: Congress to launch nationwide protest against Gyanesh Kumar from October 10.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related