കൊച്ചി: കെഎസ്ആർട്ടിസി കണ്ടക്ടർ വിദ്യാർത്ഥിയെ പേനകൊണ്ട് കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് പരിക്കേറ്റത്. വിദ്യാർത്ഥിയുടെ ഇടതു കൺപോളയിലും പുരികങ്ങൾക്ക് ഇടയിലുമാണ് പേന കുത്തി പരിക്കേറ്റിട്ടുള്ളത്.
Also read-കോഴിക്കോട് യുവാവിന്റെ മരണത്തിൽ ദുരൂഹത: പിതാവിന്റെ പരാതിയിൽ മൃതദേഹം പുറത്തെടുത്ത് പരിശോധന
സംഭവത്തിൽ ആലുവ – മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ് കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിനെതിരെ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ കണ്ടക്ടർക്കെതിരെ പെരുമ്പാവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.