30
April, 2026

A News 365Times Venture

30
Thursday
April, 2026

A News 365Times Venture

എസ്.എഫ്.ഐ ആക്രമണം; പുരോഗമന കേരളത്തിന് അപമാനം- കേരളാ പൊലീസ് അസോസിയേഷന്‍

Date:

എസ്.എഫ്.ഐ ആക്രമണം; പുരോഗമന കേരളത്തിന് അപമാനം: കേരളാ പൊലീസ് അസോസിയേഷന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച സംഭവം പുരോഗമന കേരളത്തിന് അപമാനമെന്ന് കേരളാ പൊലീസ് അസോസിയേഷന്‍.

ഇത്തരത്തില്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ സമൂഹം കൂട്ടായി ചെറുക്കണമെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരില്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണം. സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം,’ പ്രസ്താവനയില്‍ പറയുന്നു.

നിയമപാലനം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥനു സുരക്ഷിതത്വ ബോധം ഉറപ്പാക്കുന്നതിനായുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊലീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച്ച വൈകുന്നേരം തിരുവന്തപുരത്തെ മാളില്‍ വെച്ചാണ് നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ മിഥുന്‍ റോയിയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. പുതുവത്സരാഘോഷത്തിനിടെ ലാത്തി ചാര്‍ജ് നടത്തിയതിന് പ്രതികാരമായിട്ടായിരുന്നു നടപടി.

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥനുമെതിരെ വഞ്ചിയൂര്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlight: SFI attack; An insult to progressive Kerala: Kerala Police Association




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുസ്‌ലിങ്ങള്‍ മുഖ്യമന്ത്രിയാകരുതെന്ന് ഭരണഘടനയില്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? വെള്ളാപ്പള്ളിയോട് ടി.എസ്. ശ്യാംകുമാര്‍

  കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിം ലീഗില്‍ നിന്നും മുഖ്യമന്ത്രിയുണ്ടായേക്കാമെന്ന എസ്.എന്‍.ഡി.പി...