19
April, 2026

A News 365Times Venture

19
Sunday
April, 2026

A News 365Times Venture

ഡെൽ ഇൻസ്പിരിയോൺ 15 3520: അറിയാം വിലയും സവിശേഷതയും

Date:


ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഡെൽ. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ അടങ്ങിയ ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ എത്തിക്കാറുണ്ട്. ബജറ്റ് റേഞ്ചിൽ ഉള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഡെൽ ലാപ്ടോപ്പുകൾക്ക് വലിയ രീതിയിൽ സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ ബഡ്ജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പാണ് ഡെൽ ഇൻസ്പിരിയോൺ 15 3520. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനാണ് ഉളളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i5-1235U (12th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് HDD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്. 3 cell ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 1.65 കിലോഗ്രാം മാത്രമാണ്. ഡെൽ ഇൻസ്പിരിയോൺ 15 3520 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 56,490 രൂപ മുതലാണ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related