15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

നായകനാക്കിയാല്‍ അഭിനയിക്കാം, ഇല്ലെങ്കില്‍ ഒന്നിച്ച് ഇല്ല: ലോകേഷിന്റെ പ്രസ്താവനയില്‍ നിരാശയുണ്ടെന്ന് മന്‍സൂര്‍ അലി ഖാന്‍

Date:



ചെന്നൈ: തന്നോട് സംസാരിക്കുക പോലും ചെയ്യാതെ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതില്‍ നിരാശയുണ്ടെന്ന് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുകയുള്ളുവെന്നും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.

നടികര്‍സംഘം അവരുടെ പ്രസ്താവന പിന്‍വലിക്കുകയും തന്നോട് വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വേണമെന്ന് മന്‍സൂര്‍ അലി ഖാൻ ആവശ്യപ്പെട്ടു. നടികര്‍ തിലകം തന്നെ അപമാനിക്കുകയാണ് ചെയ്തത് എന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും താരം വ്യക്തമാക്കി.

‘മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്, വിഗ്ഗ് ഊരിയപ്പോൾ ലാലിന്റെ യഥാർത്ഥ രൂപം കണ്ട് ഞെട്ടിയിട്ടുണ്ട്: ബാബു നമ്പൂതിരി

‘ലിയോ’യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. നടന്റെ പ്രസ്താവന ഏറെ വിവാദമായി മാറി. ഇതിന് പിന്നാലെ ഇനിയൊരിക്കലും മന്‍സൂറിനൊപ്പം അഭിനയിക്കില്ലെന്ന് വ്യക്തമാക്കി തൃഷ രംഗത്തെത്തിയിരുന്നു. എന്നാല്‍, തന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തൃഷ തെറ്റിദ്ധരിച്ചതാണെന്നും മന്‍സൂര്‍ അലി ഖാന്‍ വിശദീകരിച്ചു.

നടന്റെ പരാമര്‍ശത്തെ അപലപിച്ച് തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം ഞായറാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന മന്‍സൂര്‍ അലി ഖാനോട് ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related