6
July, 2026

A News 365Times Venture

6
Monday
July, 2026

A News 365Times Venture

ലെനോവോ ഐപാഡ് 3 15ITL6 ലാപ്ടോപ്പ്: അറിയാം പ്രധാന സവിശേഷതകൾ

Date:


വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ വാങ്ങുന്നവരാണ് ആളുകളും. ബജറ്റിൽ ഒതുങ്ങുന്ന ലാപ്ടോപ്പുകൾ മുതൽ പ്രീമിയം റേഞ്ചിൽ ഉള്ള ലാപ്ടോപ്പുകൾ വരെ വിപണിയിൽ ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കുന്ന മികച്ച ബ്രാൻഡാണ് ലെനോവോ. ആകർഷകമായ ഡിസൈൻ തന്നെയാണ് ലെനോവോ ലാപ്ടോപ്പുകളെ മറ്റ് ലാപ്ടോപ്പുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഇത്തവണ ബഡ്ജറ്റ് ഉപഭോക്താക്കൾക്കായി സ്റ്റൈലിഷ് ലുക്കിലും, ആധുനിക ഫീച്ചറിലും ഉള്ള ലാപ്ടോപ്പാണ് ലെനോവോ പുറത്തിറക്കിയിരിക്കുന്നത്. ബഡ്ജറ്റ് സെഗ്മെന്റിൽ ഉൾപ്പെട്ട ലെനോവോ ഐപാഡ് 3 15ITL6 ലാപ്ടോപ്പുകളെ കുറിച്ച് പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Intel Core i3-1115G4 (11th Gen) പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.6 കിലോഗ്രാമാണ്. ബഡ്ജറ്റ് റേഞ്ചിൽ അവതരിപ്പിച്ച ലെനോവോ ഐപാഡ് 3 15ITL6 ലാപ്ടോപ്പുകളുടെ വില 36,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യു.എസുമായി ഇറാന്‍ സമാധാനത്തിലല്ല; ധാരണാപത്രം നടപ്പാക്കുന്നത് പ്രയാസമെങ്കിലും അസാധ്യമല്ലെന്ന് ഖാലിഭാഫ്

ടെഹ്‌റാന്‍: ഇറാന്‍-യു.എസ് ധാരണാ പത്രത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് പ്രയാസകരമാണെങ്കിലും അസാധ്യമല്ലെന്ന് ഇറാന്‍...