30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ട് മതപണ്ഡിതര്‍ അറസ്റ്റില്‍

Date:


ഇസ്ലാമാബാദ്:മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇസ്ലാം മതപണ്ഡിരായ രണ്ട് പേര്‍ അറസ്റ്റില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ചാക്വലിലുള്ള ജാമിയ അല്‍-മുസ്തഫ മദ്രസയിലെ കുട്ടികളെയാണ് ഉസ്താദുമാര്‍ പീഡിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മദ്രസായാണിതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. മദ്രസയിലെ 15-ഓളം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. ചാക്വലിലുള്ള ആശുപത്രിയില്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ ദേഹത്ത് കടിയേറ്റ പാടുകള്‍  പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൂടാതെ മിക്ക കുട്ടികളുടെയും ദേഹത്ത് Z എന്ന് എഴുതിയിട്ടുള്ളതായും പോലീസ് പറയുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ഇത് മാര്‍ക്ക് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഉസ്താദുമാരെക്കുറിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നതായി മദ്രസ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഉസ്താദുമാര്‍ക്കെതിരെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നേതാക്കളുടെത് ഇരട്ടത്താപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിലപാടില്‍ ഇന്ത്യാ സഖ്യത്തിനെതിരെ ദല്‍ഹിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം...

മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’; പേര് മാറ്റം വീണ്ടും പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ.ഐ) സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വീണ്ടും പുനര്‍നാമകരണം ചെയ്യാനുള്ള...