18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിച്ചു: യുവാവ് അറസ്റ്റിൽ

Date:


തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൂന്തള്ളൂർ വലിയ ഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു (23) ആണ് അറസ്റ്റിലായത്. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് വിഷ്ണു പെൺകുട്ടിയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു.

വർക്കല പുത്തൻചന്തയിൽ വെച്ച് പിന്തുടർന്ന് എത്തിയായിരുന്നു ഉപദ്രവം. ഇയാള്‍ പെണ്‍കുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related