ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സേനാംഗമായ യുവതിയുടെ മൃതദേഹം ഗാസയിൽ കണ്ടെത്തി. ഗാസ മുനമ്പിലാണ് 19കാരിയായ കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹം കണ്ടെത്തിയത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയ്ക്ക് സമീപമായിരുന്നു മൃതദേഹമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ഒക്ടോബര്‍ ഏഴിനാണ് നോവയെ ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്.
’19 വയസ്സുള്ള കോര്‍പ്പറല്‍ നോവ മാര്‍സിയാനോയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒക്ടോബര്‍ 7 ന് മൃതദേഹം ഗാസയിലെ ഷിഫ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഐഡിഎഫ് സൈന്യം കണ്ടെത്തി. കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, അവര്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കും,’ നോവയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് സൈന്യം സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘അദ്ദേഹം നല്ലൊരു കളിക്കാരൻ, അതുപോലെ നല്ലൊരു ഭർത്താവും അച്ഛനും ആയിരുന്നെങ്കിൽ…’: മുഹമ്മദ് ഷമിയുടെ ഭാര്യ
ഗാസ മുനമ്പിലെ അല്‍-ഷിഫ ആശുപത്രി സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് മറ്റൊരു ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഐഡിഎഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 65 കാരനായ യെഹുദിത് വെയ്സിനെ ഒക്ടോബര്‍ 7 ന് ഹമാസ് ബന്ദിയാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്.