2
October, 2026

A News 365Times Venture

2
Friday
October, 2026

A News 365Times Venture

ദേശീയപാതാ നിർമാണത്തിനിടെ ടാറിംഗ് വാഹനത്തിന് തീപിടിച്ചു: ഡ്രൈവർക്ക് പൊള്ളലേറ്റു

Date:


തൃശ്ശൂർ: ദേശീയപാതാ നിർമ്മാണത്തിനിടെ ടാറിംഗ് വാഹനത്തിന് തീപിടിച്ചു. കയ്പമംഗലത്ത് റോഡ് പണിക്ക് കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. കയ്പ്പമംഗലം 12ൽ നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടിത്തം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. എന്നാൽ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു. കയ്പമംഗലം പൊലീസും സ്ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related