1
October, 2026

A News 365Times Venture

1
Thursday
October, 2026

A News 365Times Venture

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മരവിപ്പിച്ച നാല് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നിഷേധിച്ച് സുപ്രീം കോടതി

Date:

 

ന്യൂദല്‍ഹി: ഭൂമി വിതരണ അന്വേഷണവുമായി ബന്ധപ്പെട്ട് മരവിപ്പിച്ച അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മമത പക്ഷത്തിന് അനുമതി നിഷേധിച്ച് സുപ്രീം കോടതി. നിലവില്‍ കേസ് കല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് സുപ്രീം കോടതി അനുമതി നിഷേധിച്ചത്. വാദം കേട്ട ഹൈക്കോടതി പൂജ അവധിയ്ക്ക് ശേഷം വാദം കേള്‍ക്കാന്‍ മാറ്റിയിരുന്നു.

‘പ്രശ്നം ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ വിഷയത്തിന്റെ മെരിറ്റില്‍ നിന്ന് ഞങ്ങള്‍ വിട്ടുനില്‍ക്കുന്നു. ആര്‍ട്ടിക്കിള്‍ 136 പ്രകാരമുള്ള ഞങ്ങളുടെ അധികാരപരിധി വിനിയോഗിക്കാന്‍ സുപ്രീം കോടതി ആഗ്രഹിക്കുന്നില്ല. വാദം കേള്‍ക്കല്‍ വേഗത്തിലാക്കാന്‍ ഞ്ങ്ങള്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു’, ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി.വരാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി ചിഹ്നം മരവിച്ചിപ്പിച്ചിട്ടുണ്ടെന്നും അക്കൗണ്ടിലെ ഫണ്ടിന്റെ യഥാര്‍ഥ അവകാശം ആര്‍ക്കാണ് എന്ന വലിയ ചോദ്യം തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുകയാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

‘ചിഹ്നത്തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലിരിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ടുകളിലെ ഫണ്ടിലേക്കുള്ള അവകാശം തീരുമാനിക്കാന്‍ കഴിയില്ല’, ഒരു ഉത്തരവ് പോലും പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചുകൊണ്ട് ബഞ്ച് പറഞ്ഞു.

മരവിപ്പിക്കലുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകളില്‍ പിഴവുകള്‍ ഉണ്ടന്ന് വാദിച്ചാണ് പശ്ചിമബംഗാള്‍ പൊലീസ് മരവിപ്പിച്ച നാല് പൊതുമേഖലാ ബാങ്കുകളിലെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ടി.എം.സി അനുമതി തേടിയത്.

നേരത്തെ പാര്‍ട്ടിയുടെ മൂന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരുന്നു.

ആഗസ്റ്റ് 11ന് പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ക്കായി ആ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള കല്‍ക്കത്ത ഹൈക്കോടതിയുടെ ഇടക്കാല ക്രമീകരണത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

ഇപ്പോഴത്തെ കേസില്‍പ്പെട്ട മൂന്ന് അക്കൗണ്ടുകളുടെ കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ ഇളവ് നിഷേധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.

ഒരു പാര്‍ട്ടിയെ എതിര്‍ക്കുന്നതിനാലും അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് പൊലീസ് സേന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയാണെന്ന് ടി.എം.സിയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി വാദിച്ചു.

Content Highlight: No Supreme Court relief for Mamata-led TMC over frozen bank accounts.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related