18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

സപ്ലൈകോയിൽ സാധനമില്ല, ധൂർത്ത്, ദുരൂഹ ഇടപാടുകൾ’: പിണറായി സർക്കാരിന്റെ കഴിവുകേട് എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷം

Date:


തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സർക്കാരിന്റെ പിടിപ്പുകേട് എണ്ണിയെണ്ണി പറയുകയാണ് പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസിലായിരുന്നു ആരോപണം. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്കതിരെ നേതാക്കൾ ആഞ്ഞടിക്കുകയായിരുന്നു. എറണാകുളം കളമശ്ശേരിയിലാണ് കെ മുരളീധരൻ എംപി യുഡിഎഫ് പരിപാടിയിൽ സംസാരിച്ചത്. സമ്പന്നന്മാർക്ക് പ്രഭാത ഭക്ഷണം നൽകുന്ന യാത്രയാണ് നവ കേരള സദസ്സ് എന്ന് മുരളീധരൻ വിമർശിച്ചു.

പ്രതിപക്ഷം ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങൾ;

  • കുടുംബശ്രീ യൂണിറ്റുകൾക്ക് പോലും നിലനിൽപ്പില്ലാത്ത അവസ്ഥ.
  • വൈദ്യുത വകുപ്പ് വൻ നഷ്ടത്തിലാക്കി.
  • സപ്ലൈകോയിൽ സാധനമില്ല.
  • കെഎസ്ആ‍ര്‍ടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങി.
  • നെല്ല് സംഭരണത്തിന്റെ തുക നൽകിയില്ല.
  • കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം തകർത്തു.
  • എല്ലാ മേഖലയിലും ധൂര്‍ത്തും കെടുകാര്യസ്ഥതയും.
  • കൊവിഡിന്റെ മറവിൽ കാലാവധി കഴിയാറായ മരുന്നുകൾ വിതരണം ചെയ്തു.
  • മരുന്ന് കമ്പനികളുമായി ദുരൂഹ ഇടപാടുകൾ നടത്തി.
  • മരുന്നും ആശുപത്രി ഉപകരണങ്ങളും വാങ്ങുന്ന വകയിൽ നടത്തിയത് വൻ തട്ടിപ്പ്.

ജീവൻ രക്ഷാപ്രവർത്തനം നടത്തുന്നവരെ വേണ്ട രീതിയിൽ കാണാൻ അറിയാം. ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ആദരമർപ്പിക്കാൻ മന്ത്രിമാർ പോയില്ല. പത്തനംതിട്ടയിലെ മന്ത്രി വീണ ജോർജ് പോലും പോയില്ല. സർക്കാർ ചെയ്തത് അനാദരവ് കാണിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മന്ത്രി ആന്റണി രാജുവിന്റെ എഐ ക്യാമറകൾ എവിടെ പോയി? കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നാണ് ആന്റണി രാജു വീമ്പിളക്കുന്നത്. എന്നാൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് ദേശീയപാത വഴിയാണെന്നും മുരളീധരൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related