28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

ചായ പ്രേമികളുടെ എണ്ണം കൂടുന്നു! രാജ്യത്ത് തേയില ഉൽപ്പാദനത്തിൽ വീണ്ടും മുന്നേറ്റം

Date:


രാജ്യത്ത് തേയില ഉൽപ്പാദനത്തിൽ വീണ്ടും മികച്ച മുന്നേറ്റം. ഓരോ വർഷം കഴിയുന്തോറും തേയില ഉൽപ്പാദനത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ വർഷത്തേക്കാൾ ഇക്കുറി തേയില ഉൽപ്പാദനത്തിൽ 12.06 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ചായ പ്രേമികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, തേയില ഉൽപ്പാദനത്തിലും മികച്ച പ്രകടനമാണ് രാജ്യം കാഴ്ച വെക്കുന്നത്.

ഈ വർഷം ഇതുവരെ 182.84 ദശലക്ഷം കിലോഗ്രാം തേയിലയാണ് രാജ്യത്ത് ഉൽപ്പാദിപ്പിച്ചിട്ടുള്ളത്. ഡിസംബർ മാസം കൂടി കഴിയുന്നതോടെ ഈ കണക്കുകൾ വീണ്ടും ഉയരുന്നതാണ്. തേയില ഉൽപ്പാദനത്തിൽ ഇത്തവണയും ഒന്നാമത് എത്തിയിരിക്കുന്നത് ആസാമാണ്. രാജ്യത്തെ ഏറ്റവും അധികം തേയില ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമായ ആസാം ഇത്തവണ 104.26 ദശലക്ഷം കിലോഗ്രാമാണ് ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.

രാജ്യത്തെ തേയില ഉൽപ്പാദനത്തിന്റെ പകുതിയിലധികം സംഭാവന ചെയ്യുന്നത് ആസാം തന്നെയാണ്. 2022-ൽ 90.72 ദശലക്ഷം കിലോയാണ് ആസാമിൽ നിന്ന് ഉൽപ്പാദിപ്പിച്ചത്. ഇക്കുറി ഗ്രീൻ ടീ ഉൽപ്പാദനവും വലിയ തോതിൽ ഉയർന്നിട്ടുണ്ട്. 2022-ലെ 78.19 ദശലക്ഷത്തിൽ നിന്നും ഇത്തവണ 95.24 ദശലക്ഷമാണ് ഗ്രീൻ ടീക്കായുളള തേയില ഉൽപ്പാദിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; എട്ട്‌ യു.എസ് സൈനികര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് യു.എസ്....

മച്ചാഡോയെ സുരക്ഷിതമായി രാജ്യത്ത് തിരികെയെത്തിക്കണം: വെനസ്വേലയില്‍ മാര്‍ച്ചുമായി അനുയായികള്‍

കരാക്കാസ്: വെനസ്വേലയിലെ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയുടെ സുരക്ഷിതമായ തിരിച്ചുവരവ് ആവശ്യപ്പെട്ട്...