കറാച്ചി: ലഷ്‌കര്‍ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായി ഹന്‍സ്ല അദ്നാനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ വെച്ചാണ് അദ്‌നാനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.
രണ്ട് ബി എസ് എഫ് ജവാന്മാര്‍ വീരമൃത്യുവരിച്ച 2015 ലെ ഉധംപൂര്‍ ആക്രമണത്തിന്റെ സൂത്രധാരനാണ് ഹന്‍സ്ല അദ്നാന്‍. ഇയാളുടെ വീടിന് സമീപത്ത് വച്ചാണ് ആക്രമണം നടന്നത്. നാല് വെടിയുണ്ടകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. പാക് സൈന്യം ഭീകരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.