യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍
കാഠ്മണ്ഡു: യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈനിക നിരയില്‍ കൂലിപ്പോരാളികളാകാന്‍ ആളുകളെ കടത്തിയ സംഘം നേപ്പാളില്‍ പിടിയില്‍. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് യാത്രാവിസ വാഗ്ദാനം ചെയ്ത് വലിയ തുക തട്ടിയെടുത്ത 10 പേരാണ് പിടിയിലായത്. തട്ടിപ്പിനിരയായവരെ നിര്‍ബന്ധിച്ച് റഷ്യന്‍ സേനയില്‍ അനധികൃതമായി നിയമിക്കുകയായിരുന്നു.
സൈന്യത്തിലുള്ള നേപ്പാള്‍ സ്വദേശികളെ തിരിച്ചയക്കണമെന്ന് കാഠ്മണ്ഡു സര്‍ക്കാര്‍ മോസ്‌കോയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നില്‍ ആറ് നേപ്പാള്‍ സ്വദേശികള്‍ കൊല്ലപ്പെടുകയും ഒരാളെ യുക്രെയ്ന്‍ സൈന്യം പിടിച്ചുവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഓരോരുത്തരുടെ കൈയില്‍നിന്നും അനധികൃതമായി 9000 ഡോളര്‍ വാങ്ങി റഷ്യയിലേക്ക് കടത്തുകയും പിന്നീട് സെന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് കാഠ്മണ്ഡു ജില്ല പൊലീസ് മേധാവി ഭൂപേന്ദ്ര ഖാത്രി പറഞ്ഞു.