23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

‘പെണ്ണുങ്ങള്‍ ആണുങ്ങളുടെ മുന്‍പില്‍ വന്ന് വര്‍ത്തമാനം പറയരുത്’: ഷബ്‌നയുമായി വഴക്കിട്ട് ഭർത്താവിന്റെ അമ്മാവൻ

Date:


കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഭർത്താവിന്റെ അമ്മ, അമ്മാവന്‍, സഹോദരി എന്നിവരുമായി ഷബ്‌ന വഴക്കിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷബ്‌ന തന്നെയാണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഈ വഴക്കിനു പിന്നാലെ പത്തുമിനിറ്റ് കഴിഞ്ഞാണ് ഷബ്‌ന മുറിയിൽ കയറി ജീവനൊടുക്കിയത്. ഷബ്‌ന സംസാരിക്കുമ്പോൾ, പെണ്ണുങ്ങള്‍ ആണുങ്ങളുടെ മുന്‍പില്‍ വന്ന് വര്‍ത്തമാനം പറയരുത് എന്ന് യുവതിയുടെ ഭർത്താവിന്റെ അമ്മാവൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. അടിക്കാൻ വരുന്നതും വ്യക്തം.

അതേസമയം, ഭര്‍ത്താവിന്റെ അമ്മാവന്‍ പൊലീസ് കസ്റ്റഡിയില്‍. തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹബീബിന്റെ അമ്മാവന്‍ കുന്നുമ്മക്കര സ്വദേശി ഹനീഫയെയാണ് സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഹനീഫ ഷബ്‌നയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എടച്ചേരി പൊലീസ് വെള്ളിയാഴ്ച രാത്രിയാണ് ഹനീഫയെ കസ്റ്റഡിയിലെടുത്തത്. വിദേശത്തായിരുന്നു ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബ്. ഷബ്‌ന മുറി അടച്ചിട്ടെന്ന് ഹബീബ് ഷബ്‌നയുടെ ബന്ധുക്കളെ ഫോണില്‍ വിവരം അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഷബ്‌നയുടെ ബന്ധുക്കളെത്തി വാതില്‍ തുറന്ന് നോക്കുമ്പോള്‍ ജനാലയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വൈകുന്നേരം വീട്ടില്‍ വഴക്കുണ്ടായതായി ഷബ്‌നയുടെ മകള്‍ ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ബന്ധുക്കളാണ് സിസിടിവി ദൃശ്യങ്ങളില്‍ ഹനീഫ ഷബ്‌നയെ മര്‍ദ്ദിക്കുന്നത് കണ്ടെത്തിയത്. ഷബ്‌ന മുറിയില്‍ കയറി വാതില്‍ അടച്ചതോടെ മാതാവിനെ രക്ഷിക്കാന്‍ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്നും മകള്‍ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...