24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

സ്വർണം വാങ്ങാൻ മികച്ച അവസരം! വില ഇന്നും കുത്തനെ ഇടിഞ്ഞു

Date:


സംസ്ഥാനത്ത് ഇന്നും ഇടിവിന്റെ പാതയിലേക്ക് സഞ്ചരിച്ച് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,665 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ ആഴ്ച തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെയും, തിങ്കളാഴ്ചയും ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, വെറും മൂന്ന് ദിവസം കൊണ്ട് 400 രൂപയാണ് പവന് കുറഞ്ഞത്.

ആഗോള വിപണിയിൽ സ്വർണവില ഇടിവിലാണ്. ട്രോയ് ഔൺസിന് 5.06 ഡോളർ താഴ്ന്ന്, 1,978.22 ഡോളർ എന്നതാണ് ഇന്നത്തെ വില നിലവാരം. ആഗോള സ്വർണവിലയ്ക്ക് അനുസൃതമായാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. ഡിസംബർ 4ാം തീയതി തിങ്കളാഴ്ച്ച സ്വർണവില സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഒരു പവന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമായിരുന്നു വില നിലവാരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related