നടൻ രാഹുൽ രവിയെ കാണാനില്ല, ഫ്ലാറ്റില്‍ ചെന്ന ഭാര്യ കണ്ടത് മറ്റൊരു യുവതിയെ: നടനെതിരെ കേസ്


പ്രമുഖ തമിഴ് നടൻ രാഹുൽ രവിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തമിഴ്‌നാട് പൊലീസ്. തന്നെ ശാരീകമായി ഉപദ്രവിച്ചുവെന്ന ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഒളിവില്‍ പോയിരിക്കുന്നത്.

read also: ഇന്ത്യയിലെ ആദ്യ ബൈ-ഫ്യുവൽ പിക്ക്അപ്പുമായി ടാറ്റാ മോട്ടോഴ്സ്, ഇനി ഒരേസമയം 2 തരത്തിലുള്ള ഇന്ധനം നിറയ്ക്കാം
നടനും ഭാര്യ ലക്ഷ്മി എസ് നായരും തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം സജീവമായിരുന്നു. അടുത്തിടെ ഫ്ലാറ്റില്‍ വച്ച്‌ മറ്റൊരു യുവതിയ്‌ക്കൊപ്പം രാഹുല്‍ രവിയെ ലക്ഷ്മി കണ്ടുപിടിച്ചത് വലിയ വിവാദമായിരുന്നു.

2020 ല്‍ ആയിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്. വളരെക്കാലത്തെ പ്രണയത്തിന് ശേഷമാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുല്‍ നിരവധി സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.