25
September, 2026

A News 365Times Venture

25
Friday
September, 2026

A News 365Times Venture

ആരെയും ആകർഷിക്കുന്ന പിങ്ക് കണ്ണുകൾ, വെളുത്ത നിറം! അപൂർവ്വ കാഴ്ചയായി ഫ്ലോറിഡയിലെ മുതലക്കുഞ്ഞ്

Date:


ഒർലാൻഡോ: കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന മുതലയെ കാണുമ്പോൾ തന്നെ മിക്ക ആളുകൾക്കും പേടി തോന്നാറുണ്ട്. എന്നാൽ, വളരെ അപൂർവ്വമായ ഒരു മുതലക്കുഞ്ഞിനെ ആകാംക്ഷയോടെയും കൗതുകത്തോടെയും നോക്കിക്കാണുകയാണ് ഒരു കൂട്ടം ആളുകൾ. ഫ്ലോറിഡയിലെ പ്രശസ്തമായ മുതല പാർക്കായ ഗ്രേറ്റർലാൻഡിലാണ് അപൂർവ്വ ഇനത്തിൽപ്പെട്ട വെളുത്ത ലൂസിസ്റ്റിക് മുതല പിറന്നത്. മിന്നുന്ന പിങ്ക് കണ്ണുകളാണ് ഈ മുതല കുഞ്ഞിന്റെ പ്രധാന ആകർഷണം. മനുഷ്യ പരിചരണത്തിൽ ജനിച്ച ആദ്യത്തെ വെളുത്ത ലൂസിസ്റ്റിക് മുതലയെന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. അമേരിക്കൻ അലിഗേറ്ററിന്‍റെ ഏറ്റവും അപൂർവമായ ജനിതക വ്യതിയാനമാണ് ലൂസിസ്റ്റിക് മുതലകൾ.

96 ഗ്രാമും 49 സെന്റീമീറ്ററുമാണ് ഈ അപൂർവ്വ മുതലയ്ക്കുള്ളത്. ആൽബിനോ മുതലകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇത്. ലൂസിസം എന്ന പ്രതിഭാസം മൂലം വെളുത്ത നിറത്തിലാണ് കാണുക. പക്ഷേ ഇവയുടെ ചർമ്മത്തിൽ സാധാരണ നിറത്തിലുള്ള പാടുകളോ പാടുകളോ ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള പാടുകളോ അടയാളങ്ങളോ ഒന്നുമില്ലാത്തതാണ് ഈ കുഞ്ഞ് പെണ്‍ മുതല. ഒറ്റനോട്ടത്തിൽ കാർട്ടൂണിലെ കഥാപാത്രത്തെ പോലെയാണ് ഈ മുതലക്കുഞ്ഞിന്റെ രൂപം. ഇവയുടെ ആരോഗ്യം കണക്കിലെടുത്ത് കുറച്ച് ആഴ്ചകൾ അതിഥികളിൽ നിന്നും മുതലയെ അകറ്റി നിർത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇടത് എം.പിമാര്‍ അടക്കമുള്ളവരെ വലിച്ചിഴച്ച് പൊലീസ്

  ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള...

ബി.ജെ.പിയെ തള്ളിക്കളഞ്ഞതിനാല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം: എസ്.എസ്.ആര്‍ തടഞ്ഞതിനെതിരെ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍-...

ഭരണഘടനാസ്ഥാപനങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ഭീഷണി നേരിടുന്നു: പ്രതിഷേധപരിപാടികളില്‍ ഒറ്റക്കെട്ടായി പങ്കുചേരണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്ന്...