കാറിനുള്ളില്‍ അധ്യാപികയ്‌ക്കൊപ്പം മകന്റെ ലൈംഗിക വേഴ്ച, കണ്ടെത്താൻ അമ്മയെ സാഹായിച്ചത് വിവാദ ആപ്പായ ‘ലൈഫ് 360’


മകൻ കൃത്യമായി സ്‌കൂളിൽ എത്തുന്നില്ലെന്ന പരാതി ലഭിച്ച മാതാവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യം. 18കാരനുമായി അദ്ധ്യാപികയു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ട അമ്മ പോലീസിൽ പരാതി നൽകി.

മകനെ കണ്ടെത്താൻ വിവാദ ആപ്പായ ‘ലൈഫ് 360’ ആണ് മാതാവ് ഉപയോഗിച്ചത്. 2008ല്‍ ഇറങ്ങിയ ഈ ആപ്പ് ലൊക്കേഷൻ കണ്ടെത്താൻ സഹായിക്കുന്നതാണ്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും എവിടേയ്‌ക്കാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്താൻ ഈ ആപ്പിലൂടെ കഴിയും. ആപ്പിന്റെ സഹായത്തോടെ പാര്‍ക്ക് റോഡിലാണ് മകനുള്ളതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവിടേയ്‌ക്ക് പോയപ്പോൾ സ്ത്രീ കണ്ടത് തന്റെ മകനും ന്യൂഫെല്‍ഡുമായി കാറിനുള്ളില്‍ വച്ച്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കാഴ്ചയാണ്. ഉടൻ തന്നെ ഇവര്‍ വാഹനത്തിന്റെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സ്ത്രീയുടെ പരാതിയില്‍ ന്യൂഫെല്‍ഡിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

read also: ‘ദൈവം നിങ്ങള്‍ക്ക് കുഞ്ഞുങ്ങളെ തന്നില്ല, മറ്റൊരാള്‍ പ്രസവിച്ച കുഞ്ഞുങ്ങളെ വളര്‍ത്തുന്നു’: അധിക്ഷേപിച്ച് നടൻ, വിമർശനം

18കാരനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് അദ്ധ്യാപികയായ ഗബ്രിയേല കാര്‍ട്ടായ ന്യൂഫെല്‍ഡിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു.

സയൻസ് ടീച്ചറായ ന്യൂഫെല്‍ഡ കുട്ടിയെ അവരുടെ കാറിലും വീട്ടിലും മാതാവിന്റെ വീട്ടിലും കൊണ്ടുപോയാണ് ലൈംഗിക ബന്ധത്തിനിരയാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസം റിമാൻഡിലായിരുന്ന ന്യൂഫെല്‍ഡയ്‌ക്ക് പിന്നീട് ജാമ്യം ലഭിച്ചു.