വിവാഹ ചടങ്ങിനിടെ വേദിയിൽ വച്ച് വരൻ കുഴഞ്ഞു വീണ് മരിച്ചു


വിവാഹ ചടങ്ങിനിടെ വരൻ വേദിയിൽ വച്ച് കുഴഞ്ഞു വീണ് മരിച്ചു. ഇസ്ലാമാബാദിലെ മഖ്ദൂം റഷീദ് ആണ് മരിച്ചത്. സിയാൽകോട്ടിലെ ദാസ്കയിലാണ് ദാരുണസംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

വീഡിയോയിൽ, വരൻ ഒരു സോഫയിൽ ഇരിക്കുന്നത് കാണാം . ഒപ്പം എല്ലാ കുടുംബാംഗങ്ങളും ഇരിക്കുന്നുണ്ട് . നിക്കാഹിനിടെ വരന്റെ ആരോഗ്യനില വഷളായി പെട്ടെന്ന് മുന്നോട്ട് കുനിഞ്ഞ് വീഴുകയായിരുന്നു .

പെൺകുട്ടിയുടെ വീട്ടുകാരും , വരന്റെ കുടുംബാംഗങ്ങളും ഭയന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം. സംഭവസ്ഥലത്ത് വെച്ച് തന്നെ ഡോക്ടർമാർ എത്തി മരണം സ്ഥിരീകരിച്ചു.