17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ! ആർബിഐയുടെ ഞെട്ടിക്കുന്ന കണക്കുകൾ ഇതാ

Date:


അവകാശികളില്ലാതെ രാജ്യത്തെ വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 42,270 കോടി രൂപയാണ് ആർക്കും വേണ്ടാതെകിടക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് അവകാശികളില്ലാത്ത നിക്ഷേപങ്ങളിൽ 28 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിൽ 36,185 കോടി രൂപയും, സ്വകാര്യ മേഖല ബാങ്കുകളിൽ 6,087 കോടി രൂപയുമാണ് ഉള്ളത്. അവകാശികളില്ലാത്ത നിക്ഷേപം 10 വർഷമോ, അതിൽ  കൂടുതൽ കാലമോ ബാങ്കുകളിൽ കിടക്കുകയാണെങ്കിൽ, അത് റിസർവ് ബാങ്കിന്റെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിലേക്ക് നിർബന്ധമായും കൈമാറേണ്ടതുണ്ട്.

കാലാവധി പൂർത്തിയാക്കുന്ന തീയതി മുതൽ 10 വർഷമോ അതിൽ കൂടുതൽ വർഷമോ ഉപഭോക്താവിന്റെ സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകളിൽ അവശേഷിക്കുന്ന ബാലൻസുകളാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളെന്ന് പറയുന്നത്. ഇത്തരത്തിൽ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ ലിസ്റ്റ് ബാങ്കുകളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കാനും, ഇടപാടുകൾ എവിടെയെന്ന് കണ്ടെത്താനും, ആ വ്യക്തി മരണപ്പെട്ടാൽ നിയമപരമായ അവകാശികളെ കണ്ടെത്താനും ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബാങ്കുകളിലുടനീളം ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ തിരയാനും യഥാർത്ഥ ബാങ്ക് അക്കൗണ്ട് ഉടമകളെ കണ്ടെത്താനും ആർബിഐ ഒരു കേന്ദ്രീകൃത വെബ് പ്ലാറ്റ്‌ഫോം ആയ അൺക്ലെയിംഡ് ഡെപ്പോസിറ്റ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ (യുഡിജിഎം) അടുത്തിടെ സ്ഥാപിച്ചിരുന്നു. ആർബിഐയുടെ പുതിയ ക്യാമ്പയിനായ ‘100 ഡേയ്‌സ് 100 പേയ്‌സ്’ പ്രകാരം, 31 പ്രധാന ബാങ്കുകൾ ചേർന്ന് 1,432.68 രൂപ കോടി തിരികെ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related