18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

പാചകവാതക ബുക്കിംഗ് നടത്തുന്നവരാണോ? പുതുതായി വന്ന ഈ മാറ്റം അറിഞ്ഞോളൂ

Date:


പാചകവാതക ബുക്കിംഗ് നടത്തുന്നവർക്ക് പുതിയ അറിയിപ്പുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ. കമ്പനിയുടെ പാചകവാതക ബുക്കിംഗിന് പുതിയ നമ്പറാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ബുക്കിംഗ് നടത്തുന്ന ഗുണഭോക്താക്കൾ 7715012345, 7718012345 എന്നീ നമ്പറുകൾ ഉപയോഗിക്കേണ്ടതാണ്.

ഈ രണ്ട് നമ്പറുകളും ഏതാണ്ട് 5 വർഷം മുമ്പാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ അവതരിപ്പിച്ചത്. എന്നാൽ, ബുക്കിംഗ് നടത്തുന്നതിനായി ഇപ്പോഴും പ്രവർത്തനരഹിതമായ നമ്പർ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീണ്ടും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 9446256789 എന്ന ഐവിആർഎസ് നമ്പർ കാലഹരണപ്പെട്ടതാണെന്നും, ബുക്കിംഗ് നടത്താൻ ഈ നമ്പർ ഉപയോഗിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

മിസ്ഡ് കോൾ ബുക്കിംഗ് നടത്താൻ 7710955555 എന്ന നമ്പർ ഉപയോഗിക്കാവുന്നതാണ്. അതേസമയം, വാട്സ്ആപ്പ് ബുക്കിംഗാണ് നടത്തുന്നതെങ്കിൽ 1800224344 എന്ന നമ്പറാണ് ഉപയോഗിക്കേണ്ടത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ യുപിഐ ആപ്പുകൾ വഴി പണമടയ്ക്കാവുന്ന സംവിധാനവും ഭാരത് പെട്രോളിയം ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related