18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

ആപ്പിൾ മാക്ബുക്ക് പ്രോ എയർ എം2 അൾട്രാബുക്ക്: വിലയും സവിശേഷതയും അറിയാം

Date:


പ്രീമിയം ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നാണ് ആപ്പിൾ. അത്യാധുനിക ഫീച്ചറുകൾ ഉള്ള ലാപ്ടോപ്പുകൾ തിരയുന്നവർക്ക് ആപ്പിൾ മികച്ച ഓപ്ഷനാണ്. ഇത്തവണ വിപണി കീഴടക്കാൻ ആപ്പിൾ മാക്ബുക്ക് പ്രോ എയർ എം2 അൾട്രാബുക്ക് ലാപ്ടോപ്പുകളാണ് എത്തിയിരിക്കുന്നത്. ആപ്പിൾ മാക്ബുക്ക് പ്രോ സീരീസുകളിൽ മിക്ക ആളുകളും ഇഷ്ടപ്പെടുന്ന ലാപ്ടോപ്പ് കൂടിയാണ് ആപ്പിൾ മാക്ബുക്ക് പ്രോ എയർ എം2 അൾട്രാബുക്ക്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

15.3 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2880×1864 പിക്സൽ റെസലൂഷൻ ലഭ്യമാണ്. മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 8 ജിബിയാണ് റാം. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് എസ്എസ്ഡിയും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ് നൽകിയിരിക്കുന്നത്. വെറും 1.51 കിലോഗ്രാം മാത്രം ഭാരമുള്ള ആപ്പിൾ മാക്ബുക്ക് പ്രോ എയർ എം2 അൾട്രാബുക്ക് ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 1,44,990 രൂപ മുതലാണ് ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related