27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി: തമിഴ്നാട്ടിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

Date:


പുതുക്കോട്ട: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. തമിഴ്നാട്ടിൽ പുതുക്കോട്ടയിൽ ആണ് സംഭവം. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തിൽ മരിച്ചവരെന്നാണ് വിവരം.

മൂന്ന് വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ത്ഥാടകരാണ് അപകടത്തിൽ പെട്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറിയത്. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി.

ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിന് ഇരയായത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ; കാനഡയില്‍ സിഖ് വയോധികന് നേരെ വംശീയാധിക്ഷേപം

ടൊറാന്റൊ: കാനഡയില്‍ സിഖ് വംശജനായ വയോധികന് നേരെ വംശീയാധിക്ഷേപവുമായി യുവാവ്. വുഡ്‌സ്‌റ്റോക്കിലെ...