അരീന ഓഫർ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം! ഗംഭീര കിഴിവുമായി മാരുതി സുസുക്കി


ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള ഓഫറുകൾ അവതരിപ്പിക്കുന്ന വാഹന നിർമ്മാതാക്കളാണ് മാരുതി സുസുക്കി. ഇക്കുറി വർഷാന്ത്യ കാർണിവലിനോട് അനുബന്ധിച്ച് അരീന ഓഫറാണ് മാരുതി സുസുക്കി പ്രഖ്യാപിച്ചത്. ഇനി മണിക്കൂറുകൾ മാത്രമാണ് ഈ ഓഫറിൽ ഉപഭോക്താക്കൾക്ക് കാറുകൾ സ്വന്തമാക്കാൻ കഴിയുക. 72,000 രൂപ വരെയുള്ള വമ്പൻ ആനുകൂല്യങ്ങൾ ഇന്ന് അവസാനിക്കുന്നതാണ്. കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അരീന ഓഫറിലൂടെ ആകർഷകമായ കിഴിവിൽ സ്വന്തമാക്കാനാകും.

2024 ജനുവരി 1 മുതൽ പ്രാബല്യത്തിലാകുന്ന വില വർദ്ധനവിന് മുന്നോടിയായാണ് അരീന ഓഫർ പ്രഖ്യാപിച്ചത്. ഈ ഓഫറിൽ ഉപഭോക്താക്കൾക്ക് ഉയർന്ന എക്സ്ചേഞ്ച് ബോണസും, പഴയ കാറിന് മികച്ച എക്സ്ചേഞ്ച് വിലയും ലഭിക്കും. അതേസമയം, പുതിയ കാറിന് 100 ശതമാനം വരെ ഓൺറോഡ് ഫണ്ടിംഗും, ഏറ്റവും കുറഞ്ഞ പ്രതിമാസ തിരിച്ചടവും, ദീർഘകാല കാലാവധിയും ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് വരെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് 5000 രൂപയുടെ സ്വർണനാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമുണ്ട്.