ശരീരഭാരം കുറയ്ക്കാൻ മല്ലി വെളളം | weight loss, Coriander Water, Latest News, News, Life Style, Health & Fitness
മല്ലി വെളളം ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. മല്ലി വെള്ളം തയ്യാറാക്കുന്നതെങ്ങനെയെന്നും അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നും അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.
മല്ലി വെള്ളം തയ്യാറാക്കാം
ആയുര്‍വേദ വിദഗ്ധരായ ഡോ. അബ്രാര്‍ മുള്‍ട്ടാനിയുടെ അഭിപ്രായത്തില്‍ ജീരകം, മല്ലി, ഉലുവ, കുരുമുളക് എന്നിവ രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ടുവയ്ക്കുക. രാവിലെ ഇതില്‍ നാരങ്ങ നീരും തേനും ചേര്‍ക്കുക. ശേഷം ഇത് വെറും വയറ്റില്‍ കുടിക്കുക. ഇനി ജീരകം, മല്ലി, ഉലുവ, കുരുമുളക് എന്നിവ കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവയെ അരിപ്പയിലൂടെ അരിച്ചെടുത്ത് വേര്‍തിരിക്കാം.
മല്ലി വെള്ളത്തിന്റെ ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാന്‍ മല്ലി വെള്ളം സഹായിക്കുന്നു. മല്ലിയില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. മല്ലി വെള്ളം ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു, അതിനാല്‍ ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.
മല്ലി വെള്ളം ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് കുടിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറത്തുവരും. ഇതുമൂലം അണുബാധയ്ക്കുള്ള സാധ്യത കുറവാണ്.