26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

ശ്രദ്ധിക്കുക, അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദ പാത്തി; കേരളത്തിൽ നാളെയും മറ്റന്നാളും ഇടിയോട് കൂടിയ ശക്തമായ മഴ

Date:


തിരുവനന്തപുരം: അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം. കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തിൽ നാളെയും മറ്റന്നാളും കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ട് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദത്തിന്റെയും അതുമായി ബന്ധപ്പെട്ട വടക്കൻ കേരള തീരത്തിന് സമീപമുള്ള ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ അടുത്ത 3-4 ദിവസം കേരളത്തിൽ മിതമായ/ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 4,5 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ലെബനാനിലെ ക്രിസ്ത്യന്‍ തദ്ദേശിയര്‍ ഹിസ്ബുല്ലയെ അനുകൂലിക്കുന്നതായി ടെലഗ്രാഫ് ലേഖനം; വിവാദമായതോടെ 24 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു

ലെബനാന്‍: ലെബനാനിലെ ക്രിസ്ത്യാനികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം...