8
October, 2026

A News 365Times Venture

8
Thursday
October, 2026

A News 365Times Venture

പിണറായി വിജയനെപ്പോലുള്ള നേതാക്കള്‍ കാരണമാണ് 2024ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 240 സീറ്റിലൊതുങ്ങിയത്: അഭിജീത് ദീപ്‌കെ

Date:

ബെംഗളൂരു: പിണറായി വിജയന്‍, എം.കെ സ്റ്റാലിന്‍, മമത ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍ എന്നീ നാല് മുഖ്യമന്ത്രിമാര്‍ കാരണമാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 240 സീറ്റുകളിലൊതുങ്ങിയതെന്നും അതുകൊണ്ടാണ് അവരെ വോട്ട് ചോരി നടത്തി തോല്‍പ്പിച്ചതെന്നും അഭിജീത് ദീപ്‌കെ.

ബെംഗളൂരു ഫ്രീഡം പാര്‍ക്കില്‍ എസ്.ഐ.ആറിനെതിരെ നടന്ന പീപ്പിള്‍സ് ട്രൈബ്യൂണലില്‍ സംസാരിക്കുകയായിരുന്നു സി.ജെ.പി നേതാവ്.

‘വോട്ട് ചോരി ചെയ്താണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്. മരിച്ചതായി പ്രഖ്യാപിക്കപ്പെട്ട ആളുകള്‍ ഇവിടെ ജീവനോടെ നില്‍ക്കുന്നു’, ദീപ്‌കെ പറഞ്ഞു.

2024നെ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ച് സംസാരിക്കവെയാണ് മുന്‍മുഖ്യമന്ത്രിമാരെ ബി.ജെ.പി തോല്‍പിച്ചതാണെന്ന് ദീപ്‌കെ പറഞ്ഞത്.

‘അബ് കി ബാര്‍ 400 പാര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ബി.ജെ.പി 240 സീറ്റുകളിലൊതുങ്ങിയെന്നും അവരും പ്രതിപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നുവെന്നും ദീപ്‌കെ ചൂണ്ടിക്കാട്ടി.

ആ തെരഞ്ഞെടുപ്പില്‍ ഈ നാല് നേതാക്കളും മോദിക്കെതിരെ പ്രചാരണം നടത്തിയിരുന്നുവെന്നും അതിനാലാണ് അവര്‍ 240 വോട്ടില്‍ ഒതുങ്ങിയതെന്നും ദീപ്‌കെ പറഞ്ഞു.

‘പ്രാദേശിക ശക്തികളെ നശിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ രീതി. ബി.ജെ.പിയെ പിന്തുണക്കാത്ത ആളുകളുടെ വോട്ടുകള്‍ ഇല്ലാതാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമാണ്’, ദീപ്‌കെ പറഞ്ഞു.

ഇന്ത്യയിലുടനീളം 13 കോടി വോട്ടുകളാണ് എസ്.ഐ.ആര്‍ ഇല്ലാതാക്കിയതെന്നും ഇത് രജിസ്റ്റര്‍ ചെയ്ത വോട്ടുകളുടെ 13 മുതല്‍ 14 ശതമാനം വരെ ആണെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു. മോദി തരംഗത്തിന്റെ കൊടുമുടിയില്‍ പോലും വിജയിക്കാന്‍ കഴിയാത്ത സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ ജയിക്കാന്‍ ഇത്തരം ഇല്ലാതാക്കലുകള്‍ സഹായിച്ചുവെന്ന് ദീപ്‌കെ പറഞ്ഞു.

‘മമത ബാനര്‍ജിയുടെ മണ്ഡലത്തില്‍ 50,000 വോട്ടുകള്‍ നീക്കം ചെയ്തു, 15,000 വോട്ടുകള്‍ക്കാണ് അവര്‍ തോറ്റത്. അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലത്തില്‍ 40,000 വോട്ടുകള്‍ നീക്കം ചെയ്തു, അദ്ദേഹം 4000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. എം.കെ.സ്റ്റാലിന്റെ മണ്ഡലത്തില്‍ ഒരു ലക്ഷം വോട്ടുകള്‍ വെട്ടിമാറ്റി. 10000 നടുത്ത് വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്’, ദീപ്‌കെ പറഞ്ഞു.

കേരളത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തുപോയതിനെപ്പറ്റിയും ദീപ്‌കെ പരാമര്‍ശിച്ചു.

ഇന്ത്യയിലെ ജനാധിപത്യത്തെ രക്ഷിക്കാന്‍ ജനക്കൂട്ടത്തോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത ദീപ്‌കെ, ജനങ്ങളുടെ വോട്ടുകള്‍ സംരക്ഷിപ്പെട്ടാല്‍ മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് പറഞ്ഞു.

ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്നത് ഒരു മുദ്രാവാക്യം മാത്രമാണെന്നും അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ‘ഒരു രാഷ്ട്രം, ഒരു പാര്‍ട്ടി’ ആണെന്നും ദീപ്‌കെ പറഞ്ഞു.

ഇന്ത്യയെ ഒരു സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ ദീപ്‌കെ അവരുടെ ആളുകള്‍ കൊന്നാലും ഇവിടെ ഈ ആളുകള്‍ നില്‍ക്കുന്നിടത്തോളം കാലം ഗാന്ധി ഓരോരുത്തരിലും ജീവിച്ചുകൊണ്ടിരിക്കും എന്ന് പറഞ്ഞു.

Content  Highlight: Narendra Modi became Prime Minister by deleting and stealing votes: CJP founder Abhijeet Dipke

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related