സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്ന് ഇടിവിലേക്ക് വീണ് സ്വർണവില


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 46,240 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ്, 5780 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. നിലവിൽ, ജനുവരി മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വർണവില ഉള്ളത്. കഴിഞ്ഞ 2 ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്.

അന്താരാഷ്ട്ര സ്വർണവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. നിലവിൽ, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 9.54 ഡോളർ ഇടിഞ്ഞ്, 2036.09 ഡോളർ എന്നതാണ് വില നിലവാരം. ലാഭമെടുപ്പിനെ തുടർന്നാണ് ഇപ്പോൾ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 78 രൂപയാണ് വില. 8 ഗ്രാമിന് 624 രൂപ,10 ഗ്രാമിന് 780 രൂപ,100 ഗ്രാമിന് 7800 രൂപ, ഒരു കിലോഗ്രാമിന് 78,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം.