ന്യൂയോര്‍ക്ക്: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഐക്കണിക് ടൈംസ് സ്‌ക്വയറില്‍ സംപ്രേഷണം ചെയ്യും. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
Read Also: വീടിന്റെ ഒന്നാം നിലയില്‍ തീപിടിച്ചു: പേടിച്ച് രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടി 13കാരി, ദാരുണാന്ത്യം
ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ചരിത്രപരവും മതപരവുമായ ഈ ചടങ്ങ് വിവിധ ഇന്ത്യന്‍ എംബസികള്‍, കോണ്‍സുലേറ്റുകള്‍, രാജ്യത്തുടനീളമുള്ള നിരവധി ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.
ഇതാദ്യമായല്ല ശ്രീരാമനെ ടൈംസ് സ്‌ക്വയറില്‍ പ്രദര്‍ശിപ്പിക്കുന്നത്. നേരത്തെ 2020 ഓഗസ്റ്റില്‍ ടൈംസ് സ്‌ക്വയറില്‍ രാമക്ഷേത്രത്തിന്റെ ഡിജിറ്റല്‍ പരസ്യബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തുന്ന ദൃശ്യങ്ങളും ടൈം സ്‌ക്വയറില്‍ പങ്കുവെച്ചിരുന്നു.