20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

സാംസംഗ് ഗ്യാലക്സി എ54 5ജി: റിവ്യൂ

Date:


ആഗോള തലത്തിൽ വൻ വിപണി വിഹിതമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് സാംസംഗ്. വ്യത്യസ്തവും നൂതനവുമായ നിരവധി സവിശേഷതകൾ അടങ്ങിയ സ്മാർട്ട്ഫോണുകളാണ് സാംസംഗ് വിപണിയിൽ എത്തിക്കാറുള്ളത്. അത്തരത്തിൽ കമ്പനി പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണാണ് സാംസംഗ് ഗ്യാലക്സി എ54 5ജി. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സാണ് റിഫ്രഷ് റേറ്റ്. മീഡിയടെക് ഡെമൻസിറ്റി 700 എംപി6833 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

50 മെഗാപിക്സൽ, 12 മെഗാപിക്സൽ, 5 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 4കെ വീഡിയോ റെസല്യൂഷൻ ആണ്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ മോഡലിന്റെ വില 33,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related