23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

മകരപ്പൊങ്കൽ: സംസ്ഥാനത്തെ 6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

Date:



തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്. അയൽ സംസ്ഥാനമായ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നവയാണ് ഈ ജില്ലകൾ. തമിഴ്നാട്ടിലെയും, കേരളത്തിലെ അതിർത്തി മേഖലകളിലെയും പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് മകരപ്പൊങ്കൽ. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തിരക്ക് പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

യശ്വന്ത്പൂരിനും കൊച്ചുവേളിക്കും ഇടയിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുക. ഈ ട്രെയിനുകളുടെ റിസർവേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. യശ്വന്ത്പുര്‍- കൊച്ചുവേളി ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷ്യൽ (06235) ശനിയാഴ്ച രാത്രി 11:55 ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകുന്നേരം 7:10-ന് കൊച്ചുവേളിയില്‍ എത്തും. കൊച്ചുവേളി-യശ്വന്ത്പൂര്‍ ഫെസ്റ്റിവല്‍ എക്‌സ്പ്രസ് സ്പെഷ്യൽ (06236) 14-ന് രാത്രി 10:00-ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് 15-ന് വൈകുന്നേരം 4:30-ന് യശ്വന്ത്പൂരിലെത്തും.

Also Read: വീണ വിജയനെതിരായ കേന്ദ്ര അന്വേഷണം, രാഷ്ട്രീയ തീരുമാനമെടുത്ത് സിപിഎം: നടപടികള്‍ അവഗണിക്കാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...