6
October, 2026

A News 365Times Venture

6
Tuesday
October, 2026

A News 365Times Venture

ബഡ്ജറ്റ് റേഞ്ചിലൊരു ഹാൻഡ്സെറ്റ്! മോട്ടോ ജി34-ന്റെ വിൽപ്പന ആരംഭിച്ചു

Date:


ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവരെ ലക്ഷ്യമിട്ട് മോട്ടറോള പുറത്തിറക്കിയ മോട്ടോ ജി34 സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഓർഡർ നൽകാൻ സാധിക്കുക. കഴിഞ്ഞയാഴ്ചയാണ് ഇന്ത്യൻ വിപണിയിൽ മോട്ടോ ജി34 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തത്. ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഓഫറുകൾ മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 500 നിറ്റ്സ് ബ്രൈറ്റ്നസും ലഭ്യമാണ്. വീഗൻ ലെതർ ഫിനിഷാണ് മറ്റൊരു സവിശേഷത. 180 ഗ്രാം മാത്രം ഭാരമുള്ളതിനാൽ കൈകാര്യം ചെയ്യാനും, കൊണ്ടുനടക്കാനും വളരെ എളുപ്പമാണ്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഒരു വർഷത്തേക്കുള്ള ആൻഡ്രോയിഡ് അപ്ഡേഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിങ്ങനെ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക്, ഓഷൻ ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 10,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്സിസ് ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 5 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. ഐസിഐസിഐ കാർഡിന് 10 ശതമാനമാണ് കിഴിവ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

തെലങ്കാനയില്‍ പള്ളിക്ക് മുന്നില്‍ ആര്‍.എസ്.എസ് ഭാരതമാതാ പൂജ: അനുമതി നല്‍കിയതില്‍ പൊലീസിനെതിരെ വിമര്‍ശനം

  ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള നെദുരു ഗ്രാമത്തില്‍ പള്ളിക്ക് മുന്നില്‍...