24
March, 2026

A News 365Times Venture

24
Tuesday
March, 2026

A News 365Times Venture

താഴേക്കിറങ്ങാതെ സ്വർണവില! അറിയാം ഇന്നത്തെ വില നിലവാരം

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 46,240 രൂപയും, ഗ്രാമിന് 5,780 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയും വർദ്ധിച്ചിരുന്നു. കേരളത്തിലെ സ്വർണവില കഴിഞ്ഞ വ്യാഴാഴ്ച ജനുവരി മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. പവന് 45,920 രൂപയാണ് അന്നത്തെ വില നിലവാരം.

വാരാന്ത്യത്തിൽ ആഗോള സ്വർണവ്യാപാരം നേട്ടത്തിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്. ട്രോയ് ഔൺസിന് 6.04 ഡോളർ ഉയർന്ന്, 2029.63 ഡോളർ എന്നതാണ് ആഗോള വില നിലവാരം. ഈ മാസം തുടർച്ചയായ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും, വീണ്ടും വില വർദ്ധിക്കുന്ന പ്രവണതയാണ് ദൃശ്യമായിരിക്കുന്നത്. ആഗോള വിപണിയിലെ വില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ നേരിയ ചലനങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related