21
September, 2026

A News 365Times Venture

21
Monday
September, 2026

A News 365Times Venture

ഇസ്രഈല്‍ മന്ത്രി അല്‍-അഖ്‌സ വളപ്പില്‍ അതിക്രമിച്ച് കടന്നതിനെ അപലപിക്കുന്നതായി അറബ് രാജ്യങ്ങള്‍

Date:

ജെറുസലേം: കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്‌സ മസ്ജിദിന്റെ വളപ്പില്‍ പോലീസ് സംരക്ഷണത്തോടെ ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറും സംഘവും അതിക്രമിച്ച് കടന്നതിനെ അപലപിച്ച് അറബ് രാജ്യങ്ങള്‍. ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് സംഭവത്തെ അപലപിച്ചത്.

അല്‍-അഖ്‌സയിലെ നിലവിലുള്ള ചരിത്രപരവും നിയമപരവുമായ തല്‍സ്ഥിതിയുടെ നഗ്‌നമായ ലംഘനവും അവിടുത്തെ പവിത്രതയെ അവഹേളിക്കലുമാണ് ഈ കടന്നുകയറ്റമെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.

‘ജൂത സംഘങ്ങള്‍ക്കൊപ്പം ഇസ്രഈല്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങളെയും, അതിന് ഇസ്രഈല്‍ പോലീസ് നല്‍കുന്ന പിന്തുണയെയും തങ്ങള്‍ ശക്തമായി എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യുന്നു,’ എന്നും ജോര്‍ദാന്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്‌നമായ ലംഘനമാണ് ബെന്‍ഗ്വിറിന്റെയും സംഘത്തിന്റെയും നടപടി. അല്‍ അഖ്‌സയില്‍ പുതിയ മാറ്റങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ മസ്ജിദ് പ്രവേശനത്തെ സമയം അനുസരിച്ചോ സ്ഥലം അനുസരിച്ചോ വേര്‍തിരിക്കാനോ ശ്രമിക്കരുതെന്നും ജോര്‍ദാന്‍ ആവശ്യപ്പെട്ടു.

അധിനിവേശ ജറുസലേമിലോ അവിടുത്തെ മുസ്‌ലിം-ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലോ ഇസ്രഈലിന് പരമാധികാരമില്ല. ഇത്തരം നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്രഈലിനുമേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്നും ജോര്‍ദാന്‍ ആവശ്യപ്പെട്ടു.

അല്‍-അഖ്‌സ വളപ്പ് പൂര്‍ണമായും മുസ്‌ലിങ്ങളുടെ ആരാധാനാലയമാണ്. ജോര്‍ദാനിലെ വഖഫ് മന്ത്രാലയത്തിന് കീഴിലുള്ള ജറുസലേം ഇസ്ലാമിക് വഖഫിന് ആണ് അവിടെ രണനിര്‍വ്വഹണത്തിനും പ്രവേശന നിയന്ത്രണത്തിനുമുള്ള ഏക നിയമപരമായ അധികാരമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പ്രകോപനപരമായ നടപടിയാണ് ബെന്‍ഗ്വിറിന്റേതെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ‘അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും നഗ്‌നമായ ലംഘനവും പ്രകോപനപരമായ നടപടിയും’ എന്ന് ഈ നടപടിയെക്കുറിച്ച് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇത്തരം ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട അവര്‍, കിഴക്കന്‍ ജറുസലേം തലസ്ഥാനമായി 1967-ലെ അതിര്‍ത്തികള്‍ അടിസ്ഥാനമാക്കി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പലസ്തീന്‍ അവകാശങ്ങള്‍ക്കുള്ള പിന്തുണയും ആവര്‍ത്തിച്ചു.

‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന അവകാശ ലംഘനമാണ് ഇതെന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടു. അംഗീകരിക്കാനാവാത്ത പ്രകോപനമാണ് ഇതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ജറുസലേമിലെയും അവിടുത്തെ പുണ്യസ്ഥലങ്ങളിലെയും ചരിത്രപരവും നിയമപരവുമായ അവസ്ഥയെ ബാധിക്കുന്ന ഏകപക്ഷീയമായ നടപടികളെ അന്താരാഷ്ട്ര നിയമം അംഗീകരിക്കുന്നില്ല. തുടര്‍ച്ചയായ പ്രകോപനങ്ങള്‍ കൂടുതല്‍ അക്രമങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രാദേശിക സ്ഥിരതയെ തകര്‍ക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ക്കെതിരായ അവകാശ ലംഘനവും പ്രകോപനവുമാണ് അഖ്‌സയിലേക്കുള്ള കടന്നുകയറ്റമെന്ന് സൗദിയും പ്രതികരിച്ചു. ഇസ്രഈല്‍ നേതാക്കളുടെ പ്രകോപനപരവും നിയമവിരുദ്ധവുമായ നടപടികളെ തള്ളിക്കളയുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനങ്ങള്‍ തടയുന്നതിനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാവണമെന്നും സൗദി ആവശ്യപ്പെട്ടു.

അതേസമയം, അല്‍-അഖ്സ പള്ളി വളപ്പിനു താഴെയുള്ള തുരങ്കങ്ങളില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നടപടിയെ ഹമാസ് അപലപിച്ചു. ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ (സെപ്തംബര്‍ 20, ഞായര്‍) സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ശനിയാഴ്ച രാത്രി നടന്ന ഒരു ജൂത ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ആയിരുന്നു ഇത്.

അല്‍-അഖ്സ പള്ളിക്കും അല്‍-ബുറാഖ് മതിലിനും താഴെയുള്ള തുരങ്കങ്ങളിലേക്കും ഖനന സ്ഥലങ്ങളിലേക്കും നെതന്യാഹു നടത്തിയ കടന്നുകയറ്റം ആ സ്ഥലത്തിന്റെ സ്വത്വത്തിനും പദവിക്കും നേരെയുള്ള ആക്രമണമാണെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. മുറ്റങ്ങള്‍, പ്രാര്‍ത്ഥനാ ഹാളുകള്‍, മതിലുകള്‍, കവാടങ്ങള്‍ എന്നിവയുള്‍പ്പെടെ അല്‍-അഖ്സ പള്ളി പൂര്‍ണ്ണമായും ഒരു ഇസ്ലാമിക പള്ളിയായിത്തന്നെ തുടരുമെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Arab states condemn Ben-Gvir’s Al-Aqsa visit as Hamas denounces Netanyahu’s entry into holy site

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ്...