15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നിശ്ചലമായി സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 46,160 രൂപയും ഗ്രാമിന് 5,770 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. അതേസമയം, വെള്ളിയാഴ്ച പവന് 80 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ജനുവരി മാസം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് രണ്ടാം തീയതിയാണ്. പവന് 47,000 രൂപയും, ഗ്രാമിന് 5,875 രൂപയുമായിരുന്നു ജനുവരിയിലെ നിരക്ക്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്ക് കൂടിയാണിത്. അതേസമയം, പതിനെട്ടാം തീയതിയാണ് ഈ മാസത്തെ താഴ്ന്ന നിലവാരത്തിൽ സ്വർണവില എത്തിയത്. ജനുവരി പതിനെട്ടാം തീയതി ഒരു പവന് 45,920 രൂപയും, ഗ്രാമിന് 5,740 രൂപയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related