മാലിദ്വീപ്: മാലിദ്വീപ് പാര്‍ലമെന്റില്‍ കൂട്ടത്തല്ല്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് അംഗങ്ങള്‍ തമ്മിലടിച്ചത്. മുയിസുവിന്റെ മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന വോട്ടടുപ്പിനിടെയാണ് സംഘര്‍ഷം. ഇതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
Read Also: ‘1998 ല്‍ പത്മശ്രീ കിട്ടിയതാണ്, കാല്‍ നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി’: വിഡി സതീശൻ
പാര്‍ലമെന്റില്‍ ഗണ്യമായ ഭൂരിപക്ഷമുള്ള മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും പ്രത്യേക കാബിനറ്റ് അംഗങ്ങള്‍ക്കുള്ള അംഗീകാരം തടയാന്‍ കൂട്ടായി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത് ഭരണകക്ഷി എംപിമാര്‍ തടയുകയായിരുന്നു. സ്പീക്കറുടെ ചേംബറില്‍ കയറി വോട്ടിംഗ് കാര്‍ഡുകളും ഭരണകക്ഷി എംപിമാര്‍ എടുത്തുകൊണ്ട് പോയി. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.