26
April, 2026

A News 365Times Venture

26
Sunday
April, 2026

A News 365Times Venture

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

Date:


എറണാകുളം: കാക്കനാട് കേന്ദ്രമാക്കി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.
വെണ്ണിക്കുളം സ്വദേശി ഫ്രെഡി, തോപ്പുംപടി സ്വദേശി അഖില്‍ മോഹന്‍ എന്നിവരാണ് പിടിയിലായത്. ഗുളിക രൂപത്തിലുള്ള മയക്കുമരുന്നായിരുന്നു ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു നല്‍കിയിരുന്നത്.

സമൂഹ മാദ്ധ്യമങ്ങളിലൂടെ ‘ ആസിഡ് ഡ്രോപ്പര്‍ ടാസ്‌ക് ടീം’ എന്ന പ്രത്യേക ഗ്രൂപ്പും ഇതിനായി ഇവര്‍ നിര്‍മ്മിച്ചിരുന്നു. ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കുന്നതിനായി ‘ ചൗ മിഠായി’ എന്ന പ്രത്യേക കോഡും ഉപയോഗിച്ചാണ് പ്രതികള്‍ ലഹരി മരുന്നുകള്‍ വിറ്റിരുന്നത്. ഇവരുടെ പക്കല്‍ നിന്നും 62 ഗ്രാം വരുന്ന 110 ഗുളികകള്‍ എക്സൈസ് പിടിച്ചെടുത്തു. അമിത ഭയം, ഉത്കണ്ഠ എന്നീങ്ങനെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി നല്‍കുന്ന അതിമാരകമായ ഗുളികകളാണിതെന്ന് എക്സൈസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related