9
October, 2026

A News 365Times Venture

9
Friday
October, 2026

A News 365Times Venture

ദൽഹി സമരത്തിന് മുന്നോടിയായി വിദ്യാർത്ഥി നേതാക്കളെ വേട്ടയാടുന്നു; ഐഷെ ഘോഷ്

Date:

ന്യൂദൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ദൽഹി ജന്തർ മന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തകർക്ക് നേരെ വ്യാപക പൊലീസ് നടപടി.

ഒക്ടോബർ 10-ന് നടക്കുന്ന സമരത്തിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകരെ വഴിനീളെ തടയുകയും നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും സംഘടനകളുടെ ഓഫീസുകളിലേക്ക് പൊലീസ് ഇരച്ചുകയറുകയും ചെയ്യുകയാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷെ ഘോഷ് വിമർശിച്ചു.

ലാത്തികളുമായി എത്തിയ പൊലീസ് സംഘം ദൽഹിയിലെ ഹർകിഷൻ സിങ് സുർജീത് ഭവനിലുള്ള എസ്.എഫ്.ഐ ദേശീയ ഓഫീസിൽ അതിക്രമിച്ചു കയറി പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചതായി ഐഷെ ഘോഷ് എക്സിൽ കുറിച്ചു.

ഗുജറാത്തിൽ എസ്.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് സതീഷയെയും സംസ്ഥാന സെക്രട്ടറിയെയും വീട്ടുതടങ്കലിലാക്കി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രവർത്തകരെ പൊലീസ് വളഞ്ഞിരിക്കുകയാണെന്ന് അവർ പറഞ്ഞു.

എ.ഐ.എസ്.എഫ് പ്രവർത്തകരെയും കൂട്ടമായി തടങ്കലിലാക്കിയിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങളെപ്പോലും കുറ്റകൃത്യമായി കാണുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിന്റേതെന്ന് ഐഷെ രൂക്ഷമായി വിമർശിച്ചു.
‘മോദി-ഷാ, സമാധാനപരമായി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്നത് ഇനിമുതൽ ഒരു ‘ഔദ്യോഗിക കുറ്റകൃത്യ’മാണെന്ന് നിങ്ങൾ പരസ്യമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്? അവർ ചോദിച്ചു.

സമരത്തെ നേരിടാൻ ദൽഹിയിലുടനീളം ബാരിക്കേഡുകളും സായുധ സേനയെയും വിന്യസിച്ച് തലസ്ഥാനത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്ന് എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ നിതീഷ് നാരായണനും ചൂണ്ടിക്കാട്ടി.

ഒരൊറ്റ രാത്രി കൊണ്ടാണ് ഭരണകൂടം ഈ നടപടികളിലേക്ക് കടന്നതെന്നും, പതിവുപോലെ ഇന്റർനെറ്റ് റദ്ദാക്കാനും മെട്രോ സ്റ്റേഷനുകൾ അടച്ചിടാനും സാധ്യതയുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഇത്രയൊക്കെ ഭയപ്പെട്ടിട്ടും ഭരണകൂടം പറയുന്നത് അവർ സമരങ്ങളെ ഭയക്കുന്നില്ലെന്നാണെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ദൽഹിയിലെ ജന്തർ മന്തറിലും തുടർന്ന് ബെംഗളൂരുവിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഒക്ടോബർ പത്തിന് ജന്തർ മന്തറിൽ നടക്കുന്ന വൻ പ്രതിഷേധത്തിന് എസ്.എഫ്.ഐ, ഐസ തുടങ്ങിയ ഇടത് വിദ്യാർത്ഥി സംഘടനകളും സി.ജെ.പി അടക്കമുള്ള സംഘടനകളുമാണ് നേതൃത്വം നൽകുന്നത്.

ഈ പ്രതിഷേധ സംഗമത്തിൽ ആളുകൾ പങ്കെടുക്കുന്നത് തടയാനാണ് രാജ്യവ്യാപകമായി പൊലീസ് ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ ആരോപണം.

Content Highlight:Student leaders targeted ahead of Delhi protests; Aishe Ghosh lashes out at the police.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related