24
March, 2026

A News 365Times Venture

24
Tuesday
March, 2026

A News 365Times Venture

യുപിഎ കാലത്ത് സാമ്പത്തികരം​ഗത്ത് സ്വീകരിച്ച നടപടികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിശദമാക്കുന്ന ധവളപത്രം: നിര്‍ണായകം

Date:


യുപിഎ കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് കേന്ദ്രസർക്കാർ ധവളപത്രം പുറത്തിറക്കും. ഈയാഴ്ച അവസാനം പുറത്തിറക്കുമെന്നാണ് സൂചന. ഇതിനായാണ് പാർലമെന്‍റ് സമ്മേളനം ഒരു ദിവസം കൂടി നീട്ടിയതെന്നാണ് വിവരം. യുപിഎ ഭരണകാലത്ത് സാമ്പത്തിക രം​ഗത്ത് സ്വീകരിച്ച നടപടികളും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും വിശദമായി പ്രതിപാദിക്കുന്നതായിരിക്കും ധവളപത്രം.

നേരത്തെ ബജറ്റിൽ ഇക്കാര്യം ധനമന്ത്രി സൂചിപ്പിച്ചിരുന്നു. ഇക്കാരണത്താൽ പാർലമെൻ്റ് സമ്മേളനവും ഒരു ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്. യുപിഎ സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥതയെക്കുറിച്ചുള്ള ധവളപത്രത്തിലൂടെ ഇന്ത്യയുടെ സാമ്പത്തിക ദുരവസ്ഥയെക്കുറിച്ചും സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ ധവളപത്രം വിശദീകരിക്കും.

ഇതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ചോദ്യപേപ്പർ ചോർത്തുന്ന സംഘങ്ങളെ നേരിടാനുള്ള ബിൽ ലോക്സഭ പാസാക്കി.ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. ആരും എതിർത്തില്ല. യുപിഎസ് സി, എസ്എസ്സി, നീറ്റ്, ജെഇഇ, റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് തുടങ്ങിയ പരീക്ഷകളിൽ ക്രമക്കേട് കാട്ടുന്ന സംഘങ്ങൾക്ക് പത്തുവർഷം വരെ തടവും ഒരു കോടി രൂപ പിഴയും കിട്ടാനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിൽ 41 റിക്രൂട്ട്മെൻറ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

70 ലക്ഷം ലോണെടുത്തു, 60 ലക്ഷം അടച്ചു, ഇനിയും 59 ലക്ഷം ബാക്കി; ജപ്തി ഭീഷണിയില്‍ മുനീര്‍

കോഴിക്കോട്: വീടിന്റെ പുനര്‍നിര്‍മാണത്തിനായി വായ്പയെടുത്തതില്‍ പലിശയും മറ്റും ഉള്‍പ്പടെ ഇനിയും 59...

നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ...