29
September, 2026

A News 365Times Venture

29
Tuesday
September, 2026

A News 365Times Venture

ജ്യൂസിൽ മദ്യംചേർത്ത് നൽകി, ഫോണിൽ അശ്ശീലവീഡിയോ കാട്ടി കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: പന്നിഫാം ഉടമ പിടിയിൽ

Date:


കൊല്ലം: പ്രായപൂർത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നി ഫാം ഉടമ അറസ്റ്റിൽ. കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജുവാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഫാമിൽ ജോലിക്കെത്തുന്ന കുട്ടികളെ പ്രതി മദ്യം നൽകി അശ്ശീല വീഡിയോ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു.

രണ്ടു വർഷമായി ഇടത്തറ പണയിൽ പന്നി ഫാം നടത്തുകയാണ് ബൈജു. പരിസരത്തുളള കുട്ടികളെ ഫാമിൽ ജോലി ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തും. ആഹാരത്തിനൊപ്പം ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകും. രാത്രിയും ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മൊബൈൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരും. 14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് ഇര. കുട്ടികളുടെ സ്വഭാവത്തിൽ വന്ന മാറ്റം മനസിലാക്കിയ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ സമീപിച്ചു.

കൗൺസിലിംഗിൽ പീഡന വിവരം പുറത്തായി. 2022 മുതൽ പീഡനം തുടരുന്നു. കഴിഞ്ഞ മാസം പതിനൊന്നിന് മൂന്ന് കുട്ടികളുടെ പരാതിയിൽ പൊലീസ് മൂന്ന് കേസെടുത്തു. ഒളിവിൽ പോയ ബൈജുവിനെ ചടയമംഗലം പൊലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related