25
March, 2026

A News 365Times Venture

25
Wednesday
March, 2026

A News 365Times Venture

മറയൂരില്‍ റിട്ട. എസ്ഐ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയില്‍

Date:



ഇടുക്കി: മറയൂരില്‍ റിട്ട. എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. മറയൂര്‍ സ്വദേശി അരുണ്‍ ആണ് പിടിയിലായത്. തമിഴ്നാട് പോലീസില്‍ എസ്ഐയായിരുന്ന ലക്ഷ്മണനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരിപുത്രനാണ് അറസ്റ്റിലായ
അരുണ്‍.

മൊബൈല്‍ വാങ്ങി തരാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. എന്നാല്‍ ലക്ഷ്മണിന്റെ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. മറയൂര്‍ സ്‌കൂളിന് സമീപത്തുവച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ അരുണ്‍ കത്തിയെടുത്ത് വെട്ടുകയായിരുന്നു. ലക്ഷ്മണിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഇറാന്‍ ഞങ്ങള്‍ക്ക് വലിയൊരു സമ്മാനം തന്നു, ഇന്നലെ ആ സമ്മാനം എത്തി: ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍ ഭരണകൂടം അമേരിക്കയ്ക്ക് ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു...