9
July, 2026

A News 365Times Venture

9
Thursday
July, 2026

A News 365Times Venture

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം

Date:


സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 46,000 രൂപയും, ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയത് രണ്ടാം തീയതിയാണ്. അന്ന് പവന് 46,640 രൂപയായിരുന്നു നിരക്ക്.

ആഗോള സ്വർണവില നേരിയ സമ്മർദ്ദത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 2.44 ഡോളർ വർദ്ധിച്ച് 2026.00 ഡോളർ എന്നതാണ് നിലവാരം. ആഗോള സ്വർണവില അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കാറുള്ളത്. ആഗോളതലത്തിൽ പണപ്പെരുപ്പ സൂചനകൾ വർദ്ധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാകാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. 8 ഗ്രാമിന് 618.40 രൂപ,10 ഗ്രാമിന് 773 രൂപ,100 ഗ്രാമിന് 7730 രൂപ, ഒരു കിലോഗ്രാമിന് 77,300 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related