27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു! ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിരക്ക്

Date:


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 680 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 47,000 രൂപയായി. ഗ്രാമിന് 85 രൂപ വർദ്ധിച്ച് 5875 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിലവാരമാണ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഗ്രാമിന് 30 രൂപയും, പവന് 240 രൂപയും വർദ്ധിച്ചിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില വലിയ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് കൂടുതൽ 38.28 ഡോളർ ഉയർന്ന് 2082.55 ഡോളർ എന്നതാണ് വില നിലവാരം. അന്താരാഷ്ട്ര വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ആഭ്യന്തര വില നിശ്ചയിക്കാറുള്ളത്. അതുകൊണ്ടുതന്നെ ആഗോള വിപണിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും ആഭ്യന്തര വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. ഒരു ദിവസങ്ങളിൽ സ്വർണവില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related