26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

ക്രെഡിറ്റ് കാർഡ് വിതരണ നിയമങ്ങളിൽ പുതിയ മാറ്റം, മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്

Date:


രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് മറ്റ് നെറ്റ്‌വർക്കുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾ നൽകണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. ക്രെഡിറ്റ് കാർഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും സൗകര്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ഇനി മുതൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്‌വർക്കുകൾ ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകേണ്ടിവരും. കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കൾക്ക് ഈ ഓപ്ഷൻ നൽകണം. കാർഡ് നെറ്റ്‌വർക്കുകളും കാർഡ് വിതരണക്കാരും തമ്മിലുള്ള ചില ക്രമീകരണങ്ങൾ ഉപഭോക്താക്കൾക്ക് ഓപ്ഷൻ ലഭ്യമാക്കുന്നതിന് തടസമാകുന്നതായി റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിബന്ധനകൾ കൂടുതൽ കർശനമാക്കിയത്.

അംഗീകൃത കാർഡ് നെറ്റ്‌വർക്കുകളുടെ പേരുകൾ റിസർവ് ബാങ്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ , ഡൈനേഴ്സ് ക്ലബ് ഇൻറർനാഷണൽ, മാസ്റ്റർ കാർഡ് ഏഷ്യ/പസഫിക്, എൻപിസിഐ റുപേ എന്നിവയാണ് പട്ടികയിലുള്ളത്. 10 ലക്ഷമോ അതിൽ താഴെയോ സജീവ കാർഡുകളുള്ള ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർക്ക് റിസർവ് ബാങ്കിന്റെ ഈ നിർദ്ദേശങ്ങൾ ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related